My photo
താമരശ്ശേരി, കോഴിക്കോട് ,കേരളംMob:9656922930, India

Tuesday, 1 January 2013

രാത്രികളില്‍ അവളെ
കൈമളുടെ കാപ്പിത്തോട്ടത്തില്‍ കണ്ടതായി
ആരോ പറഞ്ഞു
ഹാജിയാരുടെ കളപ്പുരയ്ക്ക് പിന്നിലും
അവളുണ്ടായിരുന്നു പോലും
കറിയാച്ചന്റെ കാവല്‍മാടത്തിന്‍ മുറ്റത്ത് നിന്നും
ഏതോ മേഘക്കീറിനകത്തേക്ക് കടന്നു കയറിയതും
കണ്ടവരുണ്ട്‌ ...
ഒരിക്കല്‍ പിടിക്കപ്പെടുമ്പോള്‍
ഈ കഥകളെല്ലാം
പീഡന കഥകളാക്കി മാറ്റിപ്പറയും
ഈ അഴിഞ്ഞാട്ടക്കാരി നിലാവ് ....

2 comments: