My photo
താമരശ്ശേരി, കോഴിക്കോട് ,കേരളംMob:9656922930, India

Monday, 15 October 2012

ജാലകം
~~~~~~~~~~~~~~~

ഇനിയീ ജാലക വാതില്‍ -
ചാരുകയാണു ഞാന്‍ .
ഇനിയും വരികയില്ലിത്‌വഴിയെ
വാസന്ത ദൂതിയാം പരിമള തെന്നല്‍ ,
ആതിരകുളിരുമായ് പാതിരാച്ചന്ദ്രിക ,
ആര്‍ദ്ര നിശീഥത്തിന്‍ പുഞ്ചിരി താരകം '
മൌന നികുന്ജതിനുള്ളിലിരുന്നേതോ-
വ്യഥകളെ പുല്‍കുംനിന്‍ മധുരസംഗീതവും..
ഓര്‍മ്മകള്‍ പാറി പുറത്തുപോകും മുന്‍പ്
ചേര്‍ത്തടയ്ക്കട്ടെ ഞാന്‍ ,തുറക്കാതിരിക്കുക !
ഒരിക്കല്‍ വന്നെത്തും ചരിത്രാന്വേഷിക്ക്-
പ്രണയമൌനത്തിന്റെ അവശേഷിപ്പ് പോല്‍ -
ഇരുട്ട് കടിച്ചു കുടഞ്ഞു കളഞ്ഞോരീ
നിഷ്പന്ദഹൃത്തിന്റെ കഥകള്‍ ചികഞ്ഞിടാം !