My photo
താമരശ്ശേരി, കോഴിക്കോട് ,കേരളംMob:9656922930, India

Sunday, 16 September 2012

മായാമൃഗം
~~~~~~~~~~~~~
നിന്‍റെ വാക്കുകളില്‍
നിലാവ് പൂക്കുന്നതും
സുഗന്ധം പകര്‍ന്നതും
അറിഞ്ഞിരുന്നില്ലഞ്ഞാന്‍
കിനിഞ്ഞിറങ്ങിയ കണ്ണീരിനുപ്പും
ഹൃദയരക്തത്തിലെ
സത്യത്തിന്‍ കയ്പ്പും
രുചിച്ചിരുന്നില്ല ഞാന്‍
കാമനതന്‍ പൂങ്കാവനങ്ങളില്‍
വ്യാജ ഭാവനയുടെ മായാമൃഗത്തിലേക്കെന്‍
കൌതുകം വിരല്‍ചൂണ്ടവെ
പൊന്മാനിനെതേടിയകന്നു നീ 

ഒരാര്‍ത്തനാദമായ്തിരികെയണഞ്ഞു . 
 ഇനി ...
വാക്കിനാല്‍ നീ വരച്ചിട്ടതാം വൃത്തത്തില്‍
മൃത്യുവാം നക്തന്ജരന്‍
അപഹരണത്തിനെത്തും മുഹൂര്‍ത്തം
മാത്രമാണെന്‍ പ്രിയ സ്വപ്നം .