My photo
താമരശ്ശേരി, കോഴിക്കോട് ,കേരളംMob:9656922930, India

Tuesday, 19 June 2012

2005 oct 25 നു ആകാശവാണി പ്രക്ഷേപണം ചെയ്ത  വരികള്‍
t s രാധാകൃഷ്ണന്റെ  സംഗീതത്തില്‍ വിനീത പാടിയത് 
==========================================
ഓര്‍മ്മതന്‍ പൂവണിചില്ലയില്‍ വീണ്ടും
ഓണക്കിളി ചിലച്ചു
വാരിളംപൂക്കളെ താലോലമാട്ടുവാന്‍
ഓണനിലാവുടിച്ചു
എന്‍റെ വീണകിടാവുണര്‍ന്നു
                                             ഓര്‍മ്മതന്‍.....
ഞൊറിഞ്ഞുടുക്കാന്‍ പട്ടുപുടവയുമായെത്തും
നിറവാര്‍ന്ന ചിങ്ങനിലാവേ
മൃദുലമാം വിരലുകളാലെന്മേനിയില്‍
തിരുവോണകോടികള്‍ ചാര്‍ത്തൂ
വീണ്ടും സുഖദമാം സ്മൃതികളുണര്തൂ..
                                             ഓര്‍മ്മതന്‍.....
പഴയോരോണത്തിന്‍ മധുരവുമായെത്തും
അഴകാര്‍ന്നോരോമല്‍ കിനാവേ
ഹൃദയാങ്കണത്തില്‍ പൂക്കളമെഴുതിയ
പ്രിയതോഴനനെങ്ങോ മറഞ്ഞു
എന്‍റെ മനസ്സിലെ ഓണവും മാഞ്ഞു....
                                          ഓര്‍മ്മതന്‍.....
2006 ജൂണ്‍17 നു ആകാശവാണി പ്രക്ഷേപണം ചെയ്ത എന്‍റെ വരികള്‍.
കെ.ഉദയഭാനുവിന്റെ സംഗീതനിര്‍ദേശത്തില്‍ നിജല മൈക്ള്‍ പാടിയത്.  

ശ്യാമസന്ധ്യേ പരിഭവമിനിയും
മാഞ്ഞുപോയില്ലേ
സോമബിംബ കരാംഗുലി നിന്നെ
തഴുകി നിന്നില്ലേ
ഇന്നും തഴുകിനിന്നില്ലേ....
                           ശ്യാമാസന്ധ്യെ......
അകലെയാഴിതിരതന്‍നടുവില്‍
പ്രണയസ്വരൂപന്‍ പാതിമറഞ്ഞു
ഹൃദയരാഗം അരുണിമ ചിതറി
പ്രമദവാനം തരളിതമായി
                           ശ്യാമാസന്ധ്യെ.......
അരികിലോമല്‍ കനവുകള്‍ നീട്ടീ
അലസലോല നിശീഥിനി വന്നൂ
സ്മൃതികള്‍ തന്‍ ചിറകേറിയകന്നോ
വിരഹനൊമ്പര ഗാനവുമായ് നീ
                          ശ്യാമാസന്ധ്യെ.......