My photo
താമരശ്ശേരി, കോഴിക്കോട് ,കേരളംMob:9656922930, India

Thursday, 7 June 2012

ഉച്ചക്കഞ്ഞി

                 നാല് ബി യുടെ അടുത്തുള്ള ഒഴിഞ്ഞ മുറിയിലാണ് സിദ്ധാര്‍ഥന്‍ മാഷിന്റെ ഉച്ചക്കഞ്ഞി വിതരണം .എല്ലാവരും കഞ്ഞി കഴിച്ചു പോയ്കഴിഞ്ഞിരുന്നു . വൈകിയെത്തിയതിന്റെ പേടിയോടെ പതുക്കെ മുറിയിലേക്ക് കടന്നു .കരഞ്ഞുകൊണ്ട്‌ എന്തോ പറഞ്ഞുകൊണ്ടിരുന്ന ജലജടീച്ചര്‍ തേങ്ങല്‍ ഒതുക്കിക്കൊണ്ട്‌ പുറത്തേക്ക് ഇറങ്ങിപ്പോയി !.
ടീച്ചര്‍ കരഞ്ഞത് എന്തിനാണെന്ന് ചോദിച്ചപ്പോള്‍ ഉച്ചക്കഞ്ഞി കൊടുക്കഞ്ഞിട്ടാനെന്നു സിദ്ധാര്‍ഥന്‍ മാഷ്‌ പറഞ്ഞു !.

പാവം ടീച്ചര്‍ ....!.

അന്നെനിക്ക് പതിവിലും കൂടുതല്‍ കഞ്ഞി കിട്ടി . .നല്ല മാഷ്‌ ...!.

രണ്ടു മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ ഞങ്ങളെല്ലാവരും ജലജ ടീച്ചറിന്റെ വീട്ടില്‍ പോയി . കേളപ്പന്‍ മാഷ്‌ ഞങ്ങളുടെ സ്കൂളിന്റെ പേര് എഴുതിയ ഒരു പൂചക്രം വെള്ളത്തുണി പുതച്ചു കിടന്ന ജലജ ടീച്ചറിന്റെ കാല്‍കല്‍വച്ചു തൊഴുതു .

ഇന്ന് ഉച്ചകഞ്ഞി ഉണ്ടാകുമോ ..ആവോ.......

സിദ്ധാര്‍ത്ഥന്‍ മാഷെ അവിടെയൊന്നും കണ്ടില്ല ! വല്ലാത്ത ദേഷ്യം തോന്നി .

സാരമില്ല ... .അടുത്ത ഞായറാഴ്ച സിദ്ധാര്‍ഥന്‍ മാഷിന്റെ കല്യാണത്തിനു സദ്യ ഉണ്ണാമല്ലോ..!.

കുപ്പായത്തില്‍ കുത്തിയ കറുത്ത തുണിക്കഷ്ണം ഇനി തിരിച്ചു കൊടുക്കേണ്ട .

വൈകീട്ട് കളിക്കാന്‍ വരുമ്പോള്‍ അമ്മൂന് കൊടുക്കാം !.





മഴ
പെയ്തു തുടങ്ങിയ ചാറ്റല്‍ മഴ -
പെരുമഴയായി തുടരവേ ,
ഇലപ്പടര്‍പ്പുകളെ-

കശക്കിയെറിയാന്‍കെല്‍പ്പുള്ള- 
കാറ്റിന്റെ മുരള്‍ച്ച -
ദൂരെ കേള്‍ക്കവേ ,
നീ  സ്വന്തം കംബിളിപ്പുതപ്പിനുള്ളിലേക്ക്-
മടങ്ങിപ്പോവുക .
മഴചോര്‍ച്ചയില്‍ -
മറന്നുപോകാത്ത വഴികളുണ്ടെങ്കില്‍-
ഇറങ്ങി നടക്കാം വീണ്ടും ........