My photo
താമരശ്ശേരി, കോഴിക്കോട് ,കേരളംMob:9656922930, India

Tuesday, 21 August 2012

     പ്രവാസം
 +=+=+=+=
                    അവധിക്കു ശേഷം ജോലിസ്ഥലത്തേക്ക് തിരിച്ചുപോകാനുള്ള മുന്നൊരുക്കത്തിലായിരുന്നു അയാള്‍ .ഇത്തവണ കുടുംബത്തെ കൂടെ കൊണ്ടുപോകാനുള്ള തയ്യാറെടുപ്പുകള്‍ പൂര്ത്തിയാക്കിയിട്ടായിരുന്നു അവധിയ്ക്ക് വന്നത് .വളരെക്കാലത്തെ ആഗ്രഹം നിറവേറ്റപ്പെടുന്നതിന്റെ സന്തോഷവും ആവേശവും അയാള്‍ക്കനുഭാവപെട്ടു .

യാത്രയ്ക്ക് മുന്‍പേ ചെയ്ടുതീര്‍ക്കെണ്ടുന്ന ചില പ്രധാന കാര്യങ്ങളെ കുറിച്ചുള്ള ചിന്തകള്‍ അസ്വസ്ഥതകളായി രൂപാന്തരം പ്രാപിക്കുന്നതിനിടയില്‍ അനുപമ പറഞ്ഞു
                        "നാളെ ടൌന്ഹാളില്‍ ദേവദാസിന്റെ നാടകമുണ്ട് .......നമുക്ക് പോണം ജയേട്ടാ..........ഇനി എത്രകാലം കഴിഞ്ഞിട്ടായിരിക്കും ഇങ്ങനെയൊക്കെ കാണാന്‍ കഴിയുക ...."

                 പണ്ടുമുതലേ ദേവദാസ് അയാള്‍ക്കുള്ളിലൊരു ചവര്‍പ്പായിരുന്നു .ജീവിതത്തിന്റെ നിറം മങ്ങിപ്പോകാതിരിക്കാന്‍ പലപ്പോഴും അവഗണിക്കുകയായിരുന്നു .പോയകാലത്തെക്കുറിച്ച് പറയുമ്പോഴൊക്കെ ബാല്യ കൌമാരങ്ങളുടെ ഇടവഴികളില്‍ നിന്നും ദേവദാസിന്റെ മുഖം തിരഞ്ഞെടുത്തു മുന്‍പില്‍ പ്രതിഷ്ടിക്കുമായിരുന്നു അവള്‍ .ആവര്‍ത്തനങ്ങള്‍ അധികമായപ്പോള്‍ ആദ്യം തോന്നിയ കൌതുകത്തില്‍ അസ്വസ്ഥതയുടെ ചിതലുകള്‍ അരിച്ചുതുടങ്ങി. പിന്നെ മനപൂര്‍വ്വം മറന്നതായിരുന്നു . ഒരിക്കല്‍  ഏതോ വിവാഹാഘോഷത്തില്‍ പങ്കെടുക്കുന്നതിനിടയില്‍ അവള്‍ പരിചയപ്പെടുത്തിയത് അയാളോര്‍ത്തു .
                                  "ദേവനിപ്പോ വല്യ നടനാ ..........ഒരുപാട് അവാര്‍ഡുകളൊക്കെ കിട്ടീട്ടുണ്ട് .....
                              
   ഇക്കൊല്ലാത്തതും അവനുതന്ന്യ ............. തടസ്സവാദങ്ങള്‍ പറയണ്ട ...........കുട്ട്യേളെ      ജാനുചിറ്റ                                    നോക്കികൊളും..........എന്തായാലും നമുക്ക് പോണം"
                        അവളുടെ സ്വരത്തിലെ ആവേശത്തെ എതിരിട്ടു പരാജയപെടെന്ടെനു അയാള്‍ക്ക്‌ തോന്നി .

       വര്‍ഷങ്ങളായി കലയും സാഹിത്യവും ജീവിതത്തില്‍ നിന്നും അകന്നുപോയിരുന്നു .മണലാരണ്ണ്യത്തിലെ വരണ്ടുണങ്ങിയ രാത്രികളില്‍ ആകെകൂടി കേള്‍ക്കാറുള്ളത് കൂടെതാമാസിക്കുന്ന മുകുന്ടെട്ടന്റെ കവിതകളാണ് .പരിധിയില്‍ കവിഞ്ഞു മദ്യം അകത്തുചെന്നാല്‍ മാത്രം വാചാലനാകുന്ന മുകുന്ദേട്ടന്‍ ലഹരിപൂക്കുമ്പോള്‍ മാത്രം പാടിയിരുന്ന കവിതാശകലങ്ങളിലെ മാധുര്യം അയാള്‍ വെറുതെ ഓര്‍ത്തു .

           ടൌന്‍ഹാള്‍ നിറഞ്ഞു കവിഞ്ഞിരുന്നു .പ്രൊഫഷനല്‍ നാടകത്തിനുള്ള ഒട്ടേറെ പുരസ്കാരങ്ങള്‍ നേടിയെടുത്ത നാടകമാണ് .
അരങ്ങില്‍ ദേവദാസിന്റെ ഭാവപ്പകര്‍ച്ചകള്‍ വിങ്ങലുകളായി ഹൃദയത്തെ പൊതിഞ്ഞപ്പോള്‍ അവള്‍ തൂവാലകൊണ്ട്‌ കണ്തടങ്ങള്‍ തുടച്ചുകൊണ്ടിരുന്നു .അതൊന്നും അറിയാതെ ,തുടങ്ങാനിരിക്കുന്ന പുതിയ ജീവിതത്തിന്റെ ചിത്രങ്ങള്‍ക്ക് നിറം പകരുകയായിരുന്നു അയാള്‍ .

          അവസാനത്തെ രംഗം തീരുന്നതിനു മുന്‍പേ അവള്‍ തൊട്ടു വിളിച്ചപ്പോള്‍ അയാള്‍ ചിന്തകളുടെ ഉയരങ്ങളില്‍ നിന്ന്‌ താഴേക്കു പതിച്ചു .
                                "ദേവനെ അഭിനന്ദനമറിയിച്ചു പെട്ടന്ന് വരാം ..............ജയേട്ടന്‍ കാറിനടുത്ത്  നിന്നോളൂ ..........ഞാനങ്ങോട്ടെക്കെത്താം "    അവള്‍ തിടുക്കത്തില്‍ എഴുന്നേറ്റു പോയപ്പോള്‍ അയാള്‍ പതുക്കെ പുറത്തേക്കു നടന്നു. .നാടകം ക്ലൈമാക്സിലെത്തിയതിന്റെ ശാന്തത ഹാളില്‍ നിറഞ്ഞു നിന്നു.ഉള്ളിലെ സംഘര്‍ഷം താങ്ങാനാവാത്ത മുഖഭാവവുമായി കാണികള്‍ !.

                          കാണികള്‍ ഏതാണ്ടൊക്കെ പിരിഞ്ഞുപോയിട്ടും അനുപമയെ കാണാതിരുന്നപ്പോള്‍ ഉള്ളില്‍ നുരയിട്ട ദേഷ്യം ഒതുക്കിപിടിച്ചുകൊണ്ട് അയാള്‍ ഹാളിന്റെ വരാന്തയിലൂടെ നടന്നു .പടിഞ്ഞാറെ വരാന്തയിലേക്ക്‌ കടന്നപ്പോള്‍ അയാള്‍ ഒന്ന് നിന്നു .വരാന്തയുടെ അങ്ങേ അറ്റത്തു ആവശ്യത്തിനു വെളിച്ചമില്ലാത്ത കോണില്‍ കാണപ്പെട്ട രണ്ടു രൂപങ്ങളില്‍ ഒന്ന് അവളാണെന്ന് അയാള്‍ക്ക്‌ എളുപ്പം ബോധ്യപ്പെട്ടു .അടുത്തു നില്‍ക്കുന്നത് ദേവദാസായിരിക്കണം മനസ്സ് പറഞ്ഞു.
                   ദേവദാസ് അവളുടെ കണ്തടങ്ങള്‍ തുടയ്ക്കുന്നത് മങ്ങിയ വെളിച്ചത്തിലും അയാള്‍ക്ക്‌ കാണാമായിരുന്നു  .
                                            വിട പറയലിന്റെ വികാരവിസ്ഫോടനം .
                   അവര്‍ പരസ്പരം കൈകള്‍ കോര്‍ത്ത്‌ പിടിച്ചു നടന്നു തുടങ്ങിയപ്പോള്‍ അയാള്‍ പാര്‍കിംഗ് ഗ്രൌണ്ടിലേക്ക് തിരിച്ചു നടന്നു .പുറത്ത് ഇരുട്ടിനു കട്ടി കൂടിയതായി അയാള്‍ക്ക്‌ തോന്നി .
                             "ഇവിടെ മണലാരണ്യത്തില്‍ വിലപ്പെട്ടതൊക്കെ നേടും നമ്മള്‍ .........ഒടുവിലറിയും നഷ്ടമായതൊക്കെ വിലമതിക്കാനാകാത്തതാണെന്നു.....
.." ലഹരിയുടെ വെളിവില്ലായ്മയില്‍ മുകുന്ദേട്ടന്‍ വിളിച്ചുപരഞ്ഞിരുന്ന വാക്കുകളിലെ പൊരുളിന്റെ ചൂട് അയാള്‍ ശരിക്കുമാരിഞ്ഞത് അപ്പോള്‍ മാത്രമായിരുന്നു !.

                          " പോകാം ജയേട്ടാ .........." പിറകില്‍ അവളുടെ ഇടറിയ ശബ്ദം .കൂടെ വന്ന ദേവദാസ് ഒരു
ഹസ്തദാനത്തിനൊരുങ്ങിയപ്പോള്‍ അയാള്‍ യാന്ത്രികമായി കൈ നീട്ടി .പ്രയാസപ്പെട്ടുണ്ടാക്കിയ ഒരു ചിരിയോടെ പറഞ്ഞു
                    "ദേവന്‍ താങ്കളൊരു മഹാനടനാണ് ..........അഭിനന്ദനങ്ങള്‍ .............എനിക്കും പഠിപ്പിച്ചു തരണം ഈ അഭിനയത്തിന്റെ രസതന്ത്രം .......ഇക്കാലത്ത് അഭിനയം ജീവിതത്തിനു അനിവാര്യമാണല്ലോ ...........കാണാം .."
                      അവരുടെ മുഖഭാവങ്ങളിലെക്കൊന്നും ശ്രദ്ധ കൊടുക്കാതെ അയാള്‍ തിടുക്കത്തില്‍  കാറിനുള്ളിലേക്ക് കയറി ഡോര്‍ വലിച്ചടച്ചു .അവള്‍ കയറിയെന്നു ഉറപ്പായപ്പോള്‍ പെട്ടന്ന് കാര്‍ മുന്നോട്ടെടുത്തു .

                      കാറിനുള്ളില്‍ അവള്‍ മൌനത്തിന്റെ ചിപ്പിയിലെക്കൊതുങ്ങാന്‍ ശ്രമിച്ചപ്പോള്‍ വാക്കുകളെ വിശ്വാസയോഗ്യമാക്കുവാന്‍
പണിപ്പെട്ടുകൊണ്ട് അയാള്‍ പതിയെ പറഞ്ഞു തുടങ്ങി ...
                        "കുറച്ചു മുന്‍പ് മുകുന്ദേട്ടന്‍ വിളിച്ചിരുന്നു ......കമ്പനിയില്‍ ചില പ്രശ്നങ്ങള്‍ ............ഉടനെ തിരിച്ചുപോണം ......നീയും കുട്ടികളും ഇപ്രാവശ്യം വരണ്ട .........അല്ലെങ്കില്‍ കുട്ടികള്‍ ഇവിടെത്തന്നെ പഠിക്കട്ടെ ....."

                  ഒന്നും പറയാതെ അവള്‍ അയാളുടെ തോളത്തേക്ക്  തല ചായ്ച്ചു .അവളുടെ നിശ്വാസങ്ങളില്‍  വല്ലാത്ത  ഒരു ചൂട് അയാള്‍ അനുഭവിച്ചു .മനസ്സിന്‍റെ ഊടുവഴികളിലൂടെ പലനാളായി പതുങ്ങി സഞ്ചരിച്ച സങ്കടങ്ങള്‍ ഒരുമിച്ചു അയാളെ പൊതിഞ്ഞു തുടങ്ങിയിരുന്നു .
            ഇരുട്ടിലേക്ക് വെളിച്ചത്തിന്റെ മുനകളാഴ്തതി കാര്‍ പഞ്ഞുകൊണ്ടിരുന്നു ........ 
                         
                                                                :-  വിനോദ് വൈജയന്തം       

4 comments:

  1. നന്നായെഴുതി,
    എങ്കിലും യഥാര്ത്യ ജീവിതത്തില്‍ നിന്നും ഒളിച്ചോടുന്ന നായകനിലെ നിഷ്ക്രിയത്വം കഥാവസാനത്തില്‍ പ്രതീക്ഷയോ, വേദനയോ വായനക്കാരന് പകര്‍ന്നു നല്‍കിയില്ല.

    ReplyDelete
    Replies
    1. നിര്‍വികാരതയുടെ മുഖപടമണിഞ്ഞ്‌
      യാഥാര്‍ത്യങ്ങളില്‍ നിന്നു
      പലായനം ചെയ്തുകൊണ്ടിരിക്കുന്ന
      പുതിയകാല മനുഷ്യന്റെ പരിശ്ചേദം ....
      അത്രമാത്രം.........

      Delete
  2. ജീവിതത്തിലെ യഥാര്‍ത്ഥ ട്രാജഡി ഇതൊക്കെയാവും.

    ReplyDelete
  3. ട്രാജഡി തന്നെ

    ReplyDelete