My photo
താമരശ്ശേരി, കോഴിക്കോട് ,കേരളംMob:9656922930, India

Tuesday, 31 July 2012

പ്രലോഭനം
------------
പാതിരാവിന്‍ പടിപ്പുരത്തിണ്ണയില്‍
പൂനിലാവണി ശയ്യ വിരിയ്ക്കവേ
പണ്ട് കണ്ടു മറന്ന കിനാവുകള്‍ 
വീണ്ടുമെത്തുന്നു നുള്ളിനോവിക്കുവാന്‍
മുടി കറുപ്പിച്ചു മുഖം മിനുക്കിയും
മിഴികളില്‍ വശ്യഭാവമുണര്‍ത്തിയും
മുന്‍പ് കാണാത്ത മട്ടിലെന്‍ മുന്നിലായ്
വന്നു നില്‍ക്കുന്നു പാഴ്കിനാക്കൂട്ടങ്ങള്‍!
നിദ്രതന്‍ ജാലകവാതില്‍പ്പഴുതിലായ്
മിഴിചേര്‍ത്ത് നില്‍ക്കുമീ കള്ളകനവുകള്‍
പുല്കില്ല ഞാന്‍,എനിക്കോര്‍മ്മകള്‍ നല്‍കിയ
നോവിന്‍ മുറിപ്പാട് തഴുകിയുറങ്ങട്ടെ !

2 comments:

  1. ഓ...മുന്തിരി
    പുളിക്കും

    ReplyDelete
  2. എന്നെയും വേട്ടയാടാറുണ്ട് ഈ ഓര്‍മ്മകള്‍....; ആശംസകള്‍

    ReplyDelete