My photo
താമരശ്ശേരി, കോഴിക്കോട് ,കേരളംMob:9656922930, India

Saturday, 23 June 2012

മിഴി പെയ്യുന്നൂ .........
==============
മഴനൂല്‍ പഴുതില്‍
പതുങ്ങി നിന്നൊരു കാറ്റ്
ജാലക വാതിലില്‍
മുട്ടി വിളിച്ചു പറഞ്ഞു
കഴിഞ്ഞ കര്‍ക്കിടരാവില്‍
മഴയുടെ കാണാമറയത്തു
മറഞ്ഞു പോയവളെ
മറന്നു നീ ..........!
ഓര്‍മ്മകള്‍ വിരലുകള്‍ നീട്ടി
തൊട്ടിടമെല്ലാം നീറ്റല്‍
പകയുടെ പാമ്പിന്‍ കൂട്ടം
പാഞ്ഞു നടന്നു ശിരസ്സില്‍
ശാപമുറഞ്ഞ
മൊഴികളെറിഞ്ഞുതകര്‍ത്തു
മഴയെ .......!
ഇപ്പോള്‍ പെയവത്  മിഴികള്‍മാത്രം...... 

No comments:

Post a Comment